SAVE 2014 SCHEME B TECH STUDENTS

 

കാലികറ്റ് യൂണിവേഴ്സിറ്റിയുടെ അവസാന ബിടെക്ക് വിദ്യാർത്തികൾ അനുഭവികുന്ന അതി സംങ്കടകരമായ അവസ്ഥ പറയുന്നതിനാണ് ഇത് എഴുതുന്നത്...സപ്ലിമെന്റ്റി ഇല്ലാതെ പാസ്സ് ആകുന്ന വിദ്യാർത്തികൾക്കു മാത്രം ഡിഗ്രി സർട്ടിഫിക്കറ്റ് മതി എന്ന നിലപാടു എടുത്തപോലെ ആണ് യൂണിവേഴ്സ്റ്റി 2014 pass out വിദ്യാർത്തികളോട് പെരുമാറുന്നത്.എന്നാൽ അവർക്ക് ഞങ്ങളുടെ കയ്യിൽ നിന്നും സപ്ളി ഫീസും ,റിവാലുവേഷൻ ഫീസും ഈടാക്കുന്നതിനു യാതൊരു മടിയും ഇല്ല.....
സാർ ഞങ്ങൾ ഒരു കൂട്ടം വിദ്യാർത്തികൾ അനുഭവിക്കുന്ന അവസ്ഥ ചുരുക്കിപറയാം......
ഞങ്ങൾ കാലികറ്റ് സർവകലാശാലയിലെ അവസാന ബാച്ച് എഞ്ജിനീയറിങ്ങ് വിദ്യാർത്തികളാണ്. റെഗുലർ എക്സാമുകൾ തന്നെ റിസൽട്ട് വരാൻ രണ്ട് സെമസ്റ്റർ കഴിയണം കാലികറ്റ് യൂണിവേഴ്സിറ്റിക്ക് . അതുപോലെ തന്നെ സപ്ല്ളി എക്സാമും റിവാലുവേഷനും എല്ലാം വളരെ വൈകിയാണ് നടത്താറുള്ളത്....
ഇപ്പോൾ ഞങ്ങൾ ഒരു ആയിരത്തിനു മേലെ വിദ്യാർത്തികൾ പാസ്സ് ഔട്ടിനുശേഷവും സപ്ലി എക്സാം എഴുതി കൊണ്ടിരിക്കുകയാണ്...അതും എക്സാമും വാല്യുവേഷനും എല്ലാം തോന്നിയപോലെ ആണ്. റിവാലുവേഷനും സപ്ലി ഫീസും കിട്ടാൻ ഞങ്ങൾ നിർധനരായ വിദ്യാർത്തികളെ ചൂഷണം ചെയ്യുകയാണ് ഇവിടെ...തോറ്റവിദ്യാർത്തികൾ എന്ന പേരിൽ ആയതോടെ എല്ലാവരും കയ്യൊഴിഞ്ഞ അവസ്ഥയാണ്. കൊറോണ കാരണം ഓൾറെഡി രണ്ട് കൊല്ലത്തെ എക്സാമുകൾ എല്ലാം നഷ്ട്ടപെട്ടിരിക്കുകയാണ്..എന്നിട്ടും ഈ ദുരിതകാലത്തും എക്സാം നടത്തിയതിൽ ഒരു വിഷയം മുഴുവൻ സിലബസിൽ ഇല്ലാത്തത് ഇറക്കി . ആ പരീക്ഷ റദ്ധ് ചെയ്യുകയും പുനഃപരീക്ഷ നടത്താൻ തുനിയുകയും ആണ് ഇവിടെ. അതിനാൽ തന്നെ ആ സെമസ്റ്ററിലെ ഫലം വൈകുന്നു. 2014 ബാച്ച് സിവിൽ എഞ്ജിനീയറിങ്ങ് വിദ്യാർത്തികൾക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. പരീക്ഷ നടത്തിപ്പിലെയും വാല്യുവേഷനിലെയും അപാകതകൾ മൂലം നൂറുകണക്കിനു വിദ്യാർത്തികളുടെ ഭാവിയാണ് അവതാളത്തിലായിരിക്കുന്നത്. തോറ്റവിദ്യാർത്തികൾക്ക് ജയിക്കാനുള്ള അവകാശം ഇല്ലേ...സർട്ടിഫികറ്റ് നേടി മാന്യമായി ജീവികാനുള്ള അവകാശം ഇല്ലേ....ഇത്രയും മാനസികസംഘർഷത്തിലൂടെ കടന്നുപോകുന്ന ഞങ്ങൾ നൂറുകണക്കിനു വിദ്യാർത്തികളുടെ പ്രശനങ്ങൾ പരിഹരിക്കണമെന്നു അപേഷിക്കുന്നു . യൂണിവേഴ്സിറ്റിക്കുമുന്നിൽ ഞങ്ങൾ വെക്കുന്ന നിർദേശങ്ങൾ

*സപ്ലി എക്സാമുകളും വാല്യുവേഷനും സമയബന്ധിതമായി പൂർത്തിയാക്കുക

*സപ്ലി എക്സാമിനുമുന്നെ റിവാലുവേഷൻ റിസൽട്ട് വിടുക

*മൂല്യനിർണയത്തിലെ അപാകതകൾ പരിഹരിക്കുക

*ഇന്റേർണൽ ഇല്ലാത്ത വിദ്യാർത്തികൾക്കായി ഒരിക്കൽ കൂടി ഇന്റേർണൽ ഇംപ്രൂവ്മെന്റിന് ഉള്ള സൗകര്യം ഒരുക്കുക

തുടങ്ങി 2014 സ്കീം ബി ടെക് വിദ്യാർത്തികൾ നേരിടുന്ന എല്ലാ പ്രശ്നങ്ങളും സംശയങ്ങളും അവകാശങ്ങളും ധ്രുതഗതിയിൽ പരിഹരിച്ച് വിദ്യാർത്തികളെ സംരക്ഷിക്കണമെന്ന് ആവശ്യപെടുന്നു


Higher education minuster    Contact the author of the petition

Sign this Petition

By signing, I authorize Higher education minuster to hand over the information I provide on this form to those who have power on this issue.

We will not display your email address publicly online.

We will not display your email address publicly online.







Paid advertising

We will advertise this petition to 3000 people.

Learn more...